ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉള്‍പ്പെടെ ചാക്കില്‍ കെട്ടി എംസി റോഡില്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉള്‍പ്പെടെ ചാക്കുകളില്‍ കെട്ടി എംസി റോഡില്‍ തള്ളി. മാലിന്യം തള്ളിയവരെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.

പിപിഇ കിറ്റ് നിര്‍മ്മാണ യൂണിറ്റിലെ മാലിന്യങ്ങളും ഈ കൂടെയുണ്ട്. വാഴപ്പിള്ളി മില്‍മയ്ക്കു സമീപം പത്തോളം വലിയ ചാക്കുകളില്‍ നിറച്ച മാലിന്യമാണ് റോഡില്‍ തള്ളിയത്. ചാക്കുകളില്‍ നിന്നും പിപിഇ കിറ്റുകളുടെ ഭാഗങ്ങള്‍ പുറത്തേക്കു വീണു കിടന്നിരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്ന് മാലിന്യം ആശുപത്രിയില്‍ എത്തിച്ചു സംസ്കരിച്ചു.

എന്നാല്‍ മാലിന്യം തള്ളിയവരെക്കുറിച്ച്‌ സൂചന ലഭിച്ചെങ്കിലും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ അതിനുള്ള ശ്രമം നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....