ഉതിമൂട്ടിൽ ഉണ്ടായ കാർ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടിൽ ഉണ്ടായ കാർ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റാന്നി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മരോട്ടിപതാലില്‍ എം.ബി കൃഷ്ണന്‍കുട്ടിയുടെ മകന്‍ യദുകൃഷ്ണന്‍(18), അങ്ങാടി മണ്ണാറത്തറ മാലിപ്പുറം എം.ജെ വര്‍ഗീസിന്റെ  മകന്‍ സിജോ വര്‍ഗീസ്(18) എന്നിവരാണ് മരിച്ചത്.

മറ്റു രണ്ടു പേര്‍ക്ക് ഗുരുതര പരിക്കും ഒരാള്‍ക്ക് നിസ്സാര പരുക്കുമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കോര്‍പ്പിയോ ജീപ്പും മിനി ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഉതിമൂട് ജംഗ് ഷൻ കഴിഞ്ഞുള്ള ചെറിയ വളവിലാണ് അപകടം ഉണ്ടായത്.  ഇടിയുടെ ആഘാതത്തില്‍ ക്രാഷ്ബാരിയര്‍ തകർത്തുകൊണ്ട് തോടിന് മറുകര വരെ യാത്രക്കാർ തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...