ഉത്രയുടെ കൊലപാതകം : നിര്‍ണായകമായി ഡോക്ടറുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ നിര്‍ണായകമായി ഡോക്ടറുടെ മൊഴി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഇവര്‍ വ്യക്തമാക്കി. പാമ്പ് കടിയെ തുട‌ര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംബന്ധിച്ച് സംശയം ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ സംശയം ഉന്നയിക്കാതിരുന്നതിനാല്‍ അത് കാര്യമാക്കിയില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി.

കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമാണ് കടിയേറ്റത്. വീടിന് പുറത്ത് വെച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കില്ല. അത്യാഹിത വിഭാഗത്തില്‍ ഉത്രയെ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധിച്ച ഡോക്ട‌ര്‍, അഡ്മിറ്റ് ചെയ്ത ഡോക്ട‌ര്‍, പാമ്പിന്‍ വിഷം തിരിച്ചറിഞ്ഞ് ചികിത്സിച്ച ഡോക്ട‌ര്‍മാര്‍ എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാണ്. നാലു ഡോക്ടര്‍മാരുടെയും മൊഴി പ്രത്യേകം പ്രത്യേകമായാണ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...