യു ടി യു സി ജില്ലാകമ്മിറ്റി ക്ഷേമനിധി ബോർഡ് ഓഫീസ് ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷയായിരുന്ന ക്ഷേമനിധി ബോർഡുകളുടെ പണം വകമാറ്റി ചെലവഴിച്ചില്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് ആർ എസ്‌ പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനാശ്ശേരി സുരേന്ദ്രൻ പറഞ്ഞു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അഴിമതിക്കും ആനുകൂല്യ നിഷേധങ്ങൾക്കും എതിരെ യു ടി യു സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല ക്ഷേമനിധി ബോർഡ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ടി യു സി ജില്ലാ പ്രസിഡണ്ട് കെ പി മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പൊടിമോൻ കെ മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് തോമസ് ജോസഫ്, ജോൺസ് യോഹന്നാൻ, ഈപ്പൻ മാത്യു, രാജി ദിനേശ്, എ എം ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് യു ടി യു സി നേതാക്കളായ പി കെ കുട്ടപ്പൻ, ഇ ഡി രാജൻ, സത്യാനന്ദൻ, ദശരഥൻ കൊടുമൺ, ലിസി കുഴിക്കാല, എം കെ രാജൻ, സി എൻ ഗോപി എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...