സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും. പദ്ധതി ഉപേക്ഷിക്കണമെന്ന് കെ-റെയിൽ വിരുദ്ധസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. ഇതിന് നടപടിയെന്നോണം ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനും റദ്ദാക്കാനും പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനും നിർദേശം നൽകും.

പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്. കേരള റെയിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെആർഡിസിഎൽ)പദ്ധതിയുടെ നിർമാണ ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...