വി.ഡി. സതീശനെ തിരഞ്ഞെടുത്തത് ഹൈക്കമാൻഡ് ; ജനവികാരവും എം.എൽ.എമാരുടെ അഭിപ്രായവും നിർണ്ണായകമായെന്ന് ദീപ ദാസ് മുൻഷി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലേക്ക് വി.ഡി. സതീശനെ തിരഞ്ഞെടുത്തത് എല്ലാ ഘടകങ്ങളും കൃത്യമായി പരിശോധിച്ച ശേഷമുള്ള ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് ദീപ ദാസ് മുൻഷി. ഈ തീരുമാനത്തിന് പിന്നിൽ പ്രധാനമായും ജനവികാരവും എം.എൽ.എമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുമാണെന്ന് അവർ പറഞ്ഞു. വി.ഡി. സതീശനെ നിശ്ചയിച്ചത് ഹൈക്കമാൻഡാണ്. ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുകയാണെന്നും അവർ വ്യക്തമാക്കി.

വി.ഡി. സതീശന് വേണ്ടി കേരളത്തിൽ വലിയ രീതിയിലുള്ള ജനവികാരം നിലനിന്നിരുന്നുവെന്നും മാധ്യമങ്ങളും ഇത് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്ന എൻ.എസ്.എസ് , എസ്.എൻ.ഡി.പി എന്നീ സംഘടനകളുടെ വിമർശനങ്ങൾക്ക് കേരളത്തിൽ എത്തിയ ശേഷം മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...