കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കൂകിവിളിക്കുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു കൂവല്‍. സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ വി.മുരളീധരന്‍ വിമര്‍ശിച്ചു. കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവര്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ പ്രതിഷേധമില്ല. എന്നാല്‍ കേരളത്തില്‍ സിപിഐഎം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് വയനാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————————































