അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊരു പോലീസ് സന്നാഹം വിഴിഞ്ഞത്ത് ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ല ; വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിഴിഞ്ഞത്ത് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് കേരളത്തിലെ മന്ത്രിമാര്‍ തന്നെ പറയുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊരു പോലീസ് സന്നാഹം പോലും വിഴിഞ്ഞത്ത് ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ലെന്നും മുരളീധരന്‍ ആരോപിച്ചു. ഇന്നലെയും മിനിഞ്ഞാന്നുമായി തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സൂചിപ്പിച്ചത്. ജനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുക. കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത്. അത്രയും ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും കളക്ടര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രമാണുണ്ടായത്. എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.

ഗുരുതരമായ ഒരു സംഭവം നടന്നിട്ട് തലസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ എവിടെയാണുള്ളത്. അവര്‍ക്കിതില്‍ ഒരു ഉത്തരവാദിത്തവുമില്ലേ. മുഖ്യമന്ത്രിയല്ലേ സര്‍വകക്ഷിയോഗം വിളിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ മാളത്തില്‍ ഒളിക്കുകയാണ്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന ആളാണെന്നാണ് മുഖ്യമന്ത്രിയെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് അദ്ദേഹം വ്യക്തമാക്കാത്തത്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു പദ്ധതിയാണെന്ന് ജനങ്ങളേയും സമരക്കാരേയും ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ എടുത്തിരിക്കുന്ന മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണം. സമ്പൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായത്. കൃത്യതയില്ലാത്ത ഒരു നയമാണ് സര്‍ക്കാരിന്. പദ്ധതിക്ക് അനുകൂലമായവരുടെ വീട് അക്രമിക്കപ്പെട്ടിരിക്കുന്നു.

ശബരിമലയില്‍ യുവതി പ്രവേശനത്തിന്റെ പേരില്‍ എന്തെല്ലാം സാഹചര്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ അതിന്റെ പത്തിലൊന്ന് വിഴിഞ്ഞത് ഉണ്ടാകാതിരുന്നത് എന്താണ് കാരണം. സര്‍ക്കാര്‍ ആളെ നോക്കിയാണോ ക്രമസമാധാനപാലനം നടപ്പാക്കുന്നത്. ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിടാന്‍ എല്ലാവിധ സന്നാഹങ്ങളും ഉണ്ടായിരുന്നു. ഇവിടെ മന്ത്രിമാര്‍ തന്നെ പറയുന്നു അക്രമികള്‍ ആയുധങ്ങളുമായിട്ടാണ് എത്തിയതെന്ന്. എന്നിട്ട് പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും മുരളീധരന്‍ ചോദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് ജനങ്ങളെ വെല്ലുവിളിച്ചായിരുന്നു. ധാര്‍ഷ്ട്യം കൊണ്ട് മുന്നോട്ട് പോയാല്‍ തീരുമാനം പിന്‍വലിക്കേണ്ടി വരും എന്ന് മുന്‍പേ പറഞ്ഞതാണ്. ജനങ്ങളുടെ നികുതിപ്പണം മറ്റാരുടേയോ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ധാര്‍ഷ്ട്യത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. റെയില്‍വേ മന്ത്രിയെ കാര്യങ്ങളൊക്കെ താന്‍ നേരത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...