ഡൽഹി: നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണ് സംസ്ഥാനുള്ളത്. സത്യംപറയുമ്പോൾ ക്രൈസ്തവ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോംവടക്കനും ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു വി.മുരളീധരൻ
മലയോര കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് നടത്തിയ പ്രസ്താവന. റബ്ബറിന്‍റെ താങ്ങുവിലയടക്കം കർഷകർ ഉയർത്തിയ വിഷയങ്ങൾ പരിഗണിച്ചുവരുകയാണ്. സഹായിക്കുന്നവരോട് സ്വഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും വി.മുരളീധരൻ പറഞ്ഞു.
ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിതീർക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അതിന് വേണ്ടി സത്യം പറയുന്ന പുരോഹിതരെ സംഘടിതമായി ആക്രമിക്കുന്നു. സംസ്ഥാനത്തെ മത തീവ്രവാദ സംഘത്തെക്കുറിച്ച് പറഞ്ഞപ്പോൾ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പൌവ്വത്തിൽ പിതാവിനെതിരെ മുൻപ് സ്വാശ്രയവിഷയത്തിൽ വാളെടുത്തതും നമ്മൾ കണ്ടതാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം ജനം ബിജെപിയെ ആണ് അധികാരത്തിലേറ്റിയത്. ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടെ ആക്രമണം നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവെച്ച് രാഷ്ട്രീയമുതലടുപ്പ് നടത്താനുള്ള നീക്കം വിലപ്പോകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































