ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസമവായത്തില്‍ എത്തണമെന്ന് വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസമവായത്തില്‍ എത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനെ പിന്നോട്ടുവലിക്കുന്ന പണിമുടക്കുകള്‍ അവസാനിപ്പിക്കണം.കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും വിവിധ ചേംബറുകള്‍ ഇതിനായി സ്വാധീനം ചെലുത്തണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ലോകടൂറിസം ദിനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വിഴിഞ്ഞം തുറമുഖവും കൊച്ചി -കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിവില നല്‍കേണ്ട സാഹചര്യം കേരളത്തിനുണ്ട്.പരിസ്ഥിതി പ്രശ്നങ്ങളും വികസന പദ്ധതികള്‍ വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണ്. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത്. വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ സംരംഭങ്ങള്‍ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ ഉത്പന്നങ്ങളുടെ ലോകവിപണി കണ്ടെത്താനാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...