സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണം 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണം 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത നിലയില്‍. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണം 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ആദ്യഘട്ടത്തിൽ 6.78 കോടി ചെലവഴിച്ച് ആനിക്കാട് പഞ്ചായത്തിൽ മണിമലയാറ്റിലെ കോഴിമണ്ണിൽകടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാവുന്ന സംഭരണിയും പൂർത്തിയായി. 2016 ഫെബ്രുവരി 5ന് അന്നത്തെ ജലസേചനമന്ത്രി പി.ജെ. ജോസഫായിരുന്നു സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണോദ്ഘാടനം ചെയ്തത്.

രണ്ടാം ഘട്ട പ്രവൃത്തികൾ 2019 ഓഗസ്റ്റ് 2ന് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. 2017 മാർച്ചിൽ 24 കോടി രൂപ സംസ്ഥാന പദ്ധതിയിൽനിന്ന് അനുവദിച്ചാണ് നിർമാണം നടത്തിയത്. ഇതില്‍ പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികളും നിർമിച്ചു. പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലെ സംഭരണികൾ നവീകരിക്കുകയും ചെയ്തു.

മണിമലയാറ്റിലെ കോഴിമണ്ണിൽകടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് 200 മുതൽ 400 എംഎം വരെ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചുവെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായില്ല. ജൽജീവൻ പദ്ധതിയിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതും വൈകുകയാണ്. 2023 മാർച്ച് 31ന് മുൻപ് 3 പഞ്ചായത്തുകളിലും ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 3 മാസം ശേഷിച്ചിരിക്കെ പണികൾ പൂർത്തിയാക്കാൻ കഴിയുമോയെന്ന സംശയവും നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...