സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ സ്വീകരിക്കാത്തവര്‍ മൂലം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട് വാങ്ങണം. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സിന്‍ എടുക്കണമെന്നും വാക്സിന്‍ എടുക്കാത്തവര്‍ ക്യാംപസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു.

മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനെടുക്കാത്ത അധ്യാപകരെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല.
5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാനാവില്ല. വിദ്യാഭ്യാസരംഗത്ത് നേരത്തെ ജാഗ്രത പുലര്‍ത്തിയതാണെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് സീറ്റ് ഉറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളില്‍ സീറ്റ് കുറവുള്ളതായി കണ്ടെത്തിയതായും ഇത് പരിഹരിക്കാന്‍ 75 പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...