ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തികള്‍ക്ക് അവരാഗ്രഹിക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാം എന്ന ആശയത്തിലൂന്നിയാണ് പോസ്റ്റ്. കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്‌എസ്‌എസിലെ ഓണാഘോഷത്തിനെത്തിയ പെണ്‍കുട്ടികളുടെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. ഇതുമാകാം അതുമാകാം അവരവരുടെ ഇഷ്ടമാണ്. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത് എന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല പകരം വ്യക്തികള്‍ക്ക് അവരാഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമാണ് സ്‌കൂളുകളിലുണ്ടാവേണ്ടത് എന്നതാണ് മന്ത്രിയുടെ പോസ്റ്റ് നല്‍കുന്ന ആശയം. യൂണിഫോമില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് ആവശ്യമില്ലെന്ന ചിന്തയില്‍ നിന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ മുന്നോട്ട് വന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യം ഈ യൂണിഫോം നടപ്പാക്കിയത് കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ സ്‌കൂളായിരുന്നു. അതേസമയം, വിവിധ കോണുകളില്‍ നിന്നും യൂണിഫോമിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...