വാക്സിന്‍ എടുക്കാന്‍ വന്‍ ജനത്തിരക്ക് ; തിരുവനന്തപുരത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രണ്ടുപേര്‍ കുഴഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്  പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊവിഡ് നിയന്ത്രണം കാറ്റില്‍ പറത്തി വന്‍ ജനത്തിരക്ക്. തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സീനേഷന്‍ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ.

സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ. തിരക്കിനിടയില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണു. പ്രായമായവരടക്കം ഏറെ നേരമായി വാക്സീനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നില്‍ക്കുന്നവ‍‍‍‍‌‍ര്‍ക്കും ഇത് വരെ വാക്സീന്‍ കിട്ടിയിട്ടില്ല.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ വിവിധ ടൈം സ്ലോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ച്‌ എത്തിയതാണ് വലിയ തിരക്കിന് കാരണമായത്. 11 മണിക്ക് വാക്സീന്‍ എടുക്കാന്‍ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതല്‍ വന്ന് ക്യൂ നില്‍ക്കുകയാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭൂരിഭാ​ഗം ആളുകള്‍ക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് മാത്രം ആളുകള്‍ എത്തിയാല്‍ മതിയെന്നാണ് ഡിഎംഒയുടെ നിര്‍ദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....