യുവതിക്ക് ഒരുസമയത്ത് തന്നെ രണ്ടു ഡോസ് വാക്‌സിന്‍ കുത്തിവെച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസ് ഒരുമിച്ച്‌ കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വാക്സിന്‍ എടുത്ത മലയിന്‍കീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച്‌ കുത്തിവെച്ചത്. ഇതേത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ആലപ്പുഴയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 28നാണ് കരുവാറ്റയില്‍ 65 കാരന് രണ്ടാം ഡോസ് വാക്സിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ കുത്തിവെക്കുകയായിരുന്നു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...