യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ കൊലപ്പെടുത്തി ; യുവതിയുള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : കോടശേരി നായാടി കോളനിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ കൊലപ്പെടുത്തി. വേലൂര്‍ മേല്‍തണ്ടിലം സ്വദേശി മനയ്ക്കലാത്ത് കൃഷ്ണന്റെ മകന്‍ സനീഷാ(26)ണ് കൊല്ലപ്പെട്ടത്. യുവതിയുള്‍പ്പെടെയുള്ള പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. ചിയ്യാരം ആലവെട്ടുകുഴി കൊണ്ടാട്ടുപറമ്പില്‍ ഇസ്മയില്‍ (38), ഭാര്യ കോടശേരി സ്വദേശി സരസ്വതിയെന്ന ഷെമി (22), ബന്ധു ഒല്ലൂക്കര സ്വദേശി അസീസ് (27) എന്നിവരെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തത്.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സനീഷെന്നും പോലീസ് പറഞ്ഞു. ഷെമിയും സനീഷും തമ്മില്‍ മുമ്പ്  അടുപ്പത്തിലായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് നായാടിക്കോളനിയിലെത്തി സനീഷും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സനീഷിനെ മരത്തില്‍ കെട്ടിയിട്ട് കല്ലും വടികളും ഉപയോഗിച്ച്‌ മര്‍ദിക്കുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു.

തുടര്‍ന്ന് തലയ്ക്ക് വെട്ടുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഇസ്മയില്‍ കൊടുവാള്‍ വീശി ഭയപ്പെടുത്തി ഓടിച്ചു. അബോധാവസ്ഥയിലായ സനീഷിനെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പ്രതികള്‍ തടഞ്ഞു. കോളനിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തൃശൂര്‍ അക്കിക്കാവില്‍ നിന്ന് പിടികൂടുകയായിരുന്നു. കുന്നംകുളം എസിപി ടി എസ് സിനോജ്, ഇന്‍സ്പെക്ടര്‍ കെ കെ ഭൂപേഷ്, എസ്‌ഐ പി ആര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോറന്‍സിക് ഓഫീസര്‍ ഷീല ജോസ്, വിരലടയാള വിദഗ്ധന്‍ യു രാംദാസ് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...