സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളപോക്ക് തടയാം

For full experience, Download our mobile application:
Get it on Google Play

സ്ത്രീകൾ പൊതുവേ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം. വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍ 15 നും 45 നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. തെളിഞ്ഞ നിറത്തില്‍ പോകുന്ന സ്രാവം രോഗമല്ല അസ്ഥിസ്രാവമെന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകിപ്പോകുന്നില്ല എന്നതാണ് വസ്തുത. ആരോഗ്യമുള്ള ഒരു സ്ത്രീയാണെന്ന ശുഭസൂചനയാണെതെന്ന് അറിയുക.  പക്ഷേ അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ ഇതൊരു രോ​ഗമായി മാറുന്നത് കാണാം.

ബാക്ടീരിയകളോ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്. സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചി ലുകളുണ്ടാകാം. കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. 55 വയസ്സു കഴിഞ്ഞാൽ ഈ ഒഴുക്കു കുറയും. അതുകൊണ്ടാണ് അത്രയും പ്രായമാകുമ്പോൾ യോനി വരണ്ടു പോകുന്നത്. അതേ സമയം വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ വരാം.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നല്ല വേദനയും വരാം. ഛർദ്ദിക്കാൻ വരുന്നതായി തോന്നുന്നതോടൊപ്പം തലവേദയും ഇതിന്റെ ലക്ഷണങ്ങളാണ്. യോനി ഭാ​ഗം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ വെള്ളപ്പോക്ക് തടയാം. യോനി ഭാ​ഗം ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് കഴുകരുത്. വെള്ളം നിറത്തിലുള്ളവ ഭയപ്പെടേണ്ട തായിട്ടുള്ളതല്ല. ആർത്തവത്തിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ വെള്ളപ്പോക്ക് അമിതമായി പോകുന്നത് കാണാം. ആർത്തവ സമയത്ത് ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. മേന്‍സ്ട്രുവല്‍  കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. കോണ്ടം ഉപയോഗിക്കുക. എത്രതന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക.

ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക (വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക. ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...