ആശുപത്രിയിലും തട്ടിപ്പിന്റെ പുതിയ മുഖം ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്ത് പണം തട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആശുപത്രിയിലും തട്ടിപ്പിന്റെ പുതിയ മുഖം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്ത് പണം തട്ടി. എറണാകുളം മെഡിക്കല്‍ കോളേജിലെ ബില്ലിങ് കൗണ്ടറുകളില്‍ അനധികൃതമായി ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്ത് ക്രമക്കേട് നടത്തിത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരം പുറത്തു വരുന്നത്. കാന്‍സല്‍ ചെയ്ത ബില്ലുകള്‍ പരിശോധിച്ചതില്‍ ആകെ 1,30,505 രൂപ ചാര്‍ജ് വരുന്ന 144 ബില്ലുകള്‍ അനധികൃതമായി കാന്‍സല്‍ ചെയ്തതായി കണ്ടെത്തി. 2019 ലാണ് ഭൂരിഭാഗം ബില്ലുകളും അനധികൃതമായി കാന്‍സല്‍ ചെയ്ത് പണം തട്ടിയത്.

ഈ ആശുപത്രിയില്‍ 2019 ഒക്ടോബര്‍ 18 ന് ചികിത്സയില്‍ കഴിഞ്ഞ അമൃതന്‍, ഹെഡ് സ്‌കാനിങ്ങിന് പണം അടച്ചിരുന്ന രസീത് നഷ്ടപ്പെട്ടു. തുക മറ്റേതോ ഏജന്‍സിയില്‍ നിന്ന് തിരികെ ലഭിക്കുന്നതിനായി രസീതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു. കമ്പ്യൂട്ടറില്‍ തിരഞ്ഞപ്പോള്‍ കാന്‍സല്‍ ചെയ്തുവെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി ആദ്യം കണ്ടെത്തിയത്. പരാതി പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് 2019 സെപ്റ്റംബര്‍ 20 നാണ് ഉത്തരവിട്ടത്. പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി ചെയര്‍മാനായ എറണാകുളം കളക്ടര്‍ ജില്ലാ ധനകാര്യ പരിശോധന വിഭാഗത്തോട് ആവശ്യപ്പെട്ടു. 2021 ജനുവരി 25, 28 തീയതികളില്‍ പരിശോധന നടത്തി.

ബില്ലിങ് കൗണ്ടറുകളില്‍ പേര്, വിലാസം, വയസ് എന്നിവ തെറ്റായി രേഖപ്പെടുത്തിയാല്‍ അത് കാന്‍സല്‍ ചെയ്യുന്നതിന് സോഫ്റ്റ്വെയറില്‍ ഏകദേശം മൂന്നു മിനിറ്റ് സമയം അനുവദിച്ചിരുന്നു. 2019 ഒക്ടോബര്‍ 18 ലെ ബില്‍ കാന്‍സല്‍ ചെയ്തത് വനിതാ ജീവനക്കാരിയായിരുന്നു ഈ സോഫ്റ്റ്വെയര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി ബില്ലുകള്‍ കാന്‍സല്‍ ചെയ്ത് ക്രമക്കേട് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ബില്‍ തയാറാക്കി ബന്ധപ്പെട്ട വ്യക്തിക്ക് നല്‍കിയശേഷം കാന്‍സല്‍ ചെയ്തു. സാമ്പത്തിക ക്രമക്കേട് മറച്ചു വെക്കുന്നതിന് കാന്‍സല്‍ ചെയ്ത ബില്ലുകള്‍ തുക തിരികെ ലഭിക്കേണ്ട ജെ.എസ്.എസ്.കെ പോലെയുള്ള സര്‍ക്കാര്‍ പദ്ധതികളിലും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ബില്ലിങ് കൗണ്ടറുകളില്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരി 2019 ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെ കൗണ്ടറുകളില്‍ കാന്‍സല്‍ ചെയ്തിട്ടുള്ള ബില്ലുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഒരു ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയതെന്ന അതോടെ വ്യക്തമായി. കാന്‍സല്‍ ചെയ്ത ഉടന്‍തന്നെ പുതിയ ബില്‍ തയാറാക്കിയിരിക്കുന്നു. വനിതാ ജീവനക്കാരി അനധികൃതമായിട്ടാണ് ബില്‍ കാന്‍സല്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയത്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജീവനക്കാരിയെ ബില്ലിങ് ജോലികളില്‍ നിന്ന് എം.ആര്‍.ഡി വകുപ്പിലേക്ക് താല്‍കാലികമായി മാറ്റി. കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ 2019 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ അനധികൃതമായി കാന്‍സല്‍ ചെയ്ത 1,28,304 രൂപയാണെന്ന കണ്ടെത്തി. റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ക്രമക്കേട് സംബന്ധിച്ച് പ്രിന്‍സിപ്പാള്‍ കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അനധികൃതമായി കരസ്ഥമാക്കിയ ആകെ 1.28 ലക്ഷം രൂപ തിരിച്ചടക്കണം എന്ന നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...