വലിയകുളം ശ്രീമഹാദേവ ക്ഷേത്രത്തിനും സമീപപ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി: തെരുവു വിളക്കില്ലാത്തതിനാൽ വലിയകുളം ശ്രീമഹാദേവ ക്ഷേത്രത്തിന് മുന്‍വശം ഉൾപ്പടെയുള്ള ഭാഗങ്ങൾ സന്ധ്യ കഴിഞ്ഞാൽ കനത്ത ഇരുട്ടിലെന്ന് ആക്ഷേപം. ഇവിടെ ഹൈമാസ്റ്റ് ലൈറ്റോ, സോളാർ ലൈറ്റുകളോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. ക്ഷേത്രത്തിനു പുറമെ സ്കൂളും സഹകരണ ബാങ്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ പേടിയോടെയാണ് ആളുകൾ ഇതുവഴി നടന്നു പോകുന്നത്. വെളിച്ചക്കുറവിനു പുറമെ തെരുവുനായ ശല്യവുമുണ്ട്.

ഇരുട്ടിൽ നടന്നു വരുന്നവർക്ക് നേരെ തെരുവുനായ കുരച്ചു ചാടുന്നത് പതിവാണ്. സോളാർ ലൈറ്റ് സ്ഥാപിക്കണം എന്ന ആവശ്യവുമായി നാട്ടുകാർ വടശേരിക്കര പഞ്ചായത്തിനെ ബന്ധപ്പെട്ടപ്പോൾ മരങ്ങൾ കൂടുതലുള്ളതിനാൽ തടസമാണെന്നായിരുന്നു മറുപടി. എന്നാൽ മരങ്ങൾ ഏറെയുള്ള പല സ്ഥലങ്ങളിലും സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആവശ്യവുമായി റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. സമീപത്തുള്ള വഴി വിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...