കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ ആയിരങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും ഗംഗാസ്‌നാനത്തിനും

For full experience, Download our mobile application:
Get it on Google Play

വാരണാസി : വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ക്ഷേത്ര ദര്‍ശനത്തിനും ഗംഗാസ്‌നാനത്തിനും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ ആയിരങ്ങള്‍ തടിച്ചുകൂടി. ഇന്ന് കാശി ക്ഷേത്രത്തിലെ വിശേഷദിവസമാണ്. അധികൃതര്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും എല്ലാം ലംഘിച്ചായിരുന്നു ഭക്തജനങ്ങള്‍ ഒഴുകിയെത്തിയത്.

ജനങ്ങള്‍ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്കവാറും പേര്‍ കൊവിഡ് മാസ്‌കുകള്‍ ധരിച്ചിരുന്നില്ല. തനിക്ക് ശിവനെ മാത്രമേ പേടിയുളളുവെന്നും അതുകൊണ്ട് മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ഒരു ഭക്തന്‍ പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പലരും ഇതേ മട്ടിലാണ് പ്രതികരിച്ചതത്രെ.

തങ്ങള്‍ പ്രാര്‍ത്ഥിക്കാനാണ് എത്തിയതെന്നും ഇത് സാവന്‍ മാസത്തിലെ വിശേഷ ദിനമാണെന്നും മാസ്‌ക് ആവശ്യമില്ലെന്നും മറ്റൊരു ഭക്തന്‍ പറഞ്ഞു. ശിവനു മുന്നില്‍ എന്ത് കൊറോണയെന്നാണെത്രെ ഒരു പൂജാരി പ്രതികരിച്ചത്. ഞങ്ങള്‍ക്ക് കൊവിഡിനെ പേടിയില്ല. ഞങ്ങള്‍ സന്തോഷത്തിലാണെന്നും മറ്റൊരു ഭക്തന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...