വർക്കല ശിവപ്രസാദ് വധക്കേസ് : തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതിയെ മാത്രം ശിക്ഷിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വര്‍ക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായിരുന്ന ആറ് ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകരെ വെറുതെവിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയും ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് (ഡി.എച്ച്‌.ആര്‍.എം) എന്ന സംഘടനയുടെ സംസ്ഥാന ചെയര്‍മാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറിയന്നൂര്‍ സ്വദേശി മധു, വര്‍ക്കല സ്വദേശി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്നിവരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്.

വിചാരണ കോടതി ഇവര്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ മാത്രം ഹൈക്കോടതി ശരിവെച്ചു.

ഡി.എച്ച്‌.ആര്‍.എം എന്ന സംഘടനയെ പൊതുജന ശ്രദ്ധയില്‍ എത്തിക്കാനും സംഘടനയിലേക്ക് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനും പ്രതികള്‍ ശിവപ്രസാദിനെ കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അയിരൂര്‍ യുപി സ്കൂളിന് സമീപം ഉണ്ടായ ആക്രമണത്തില്‍ കഴുത്തിനേറ്റ വെട്ടുകളാണ് ശിവപ്രസാദിന്‍റെ മരണകാരണമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...