കുടുംബശ്രീ ഹോട്ടലിലെ നിര്‍മ്മലയെ കാണാന്‍ വാവ സുരേഷെത്തി

For full experience, Download our mobile application:
Get it on Google Play

വണ്ടൂര്‍ : പാമ്പൂകടിയേറ്റ വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ അന്നദാനം നടത്തിയ വണ്ടൂര്‍ കുടുംബശ്രീ ഹോട്ടലിലെ കെ.സി നിര്‍മ്മലയെ കാണാന്‍ വാവ സുരേഷെത്തി. നിര്‍മ്മലയും കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരും സമീപത്തെ കച്ചവടക്കാരും ചേര്‍ന്ന് സുരേഷിനെ സ്വീകരിച്ചു. വാവ സുരേഷ് എത്തിയതറിഞ്ഞ് സെല്‍ഫിയെടുക്കാനായി ആളുകള്‍ തിരക്കുകൂട്ടി. പത്ത് മണിക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഉച്ചകഴിഞ്ഞ് 2.20ഓടെയാണ് വാവ സുരേഷ് സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ ബൈജു കോട്ടമ്പാടത്തിനൊപ്പം എത്തിയത്. ജീവനക്കാരേയും അവിടെ കൂടിയവരേയും നിര്‍മ്മല വാവ സുരേഷിന് പരിചയപ്പെടുത്തി. എല്ലാവരും ചേര്‍ന്ന് വാവയെ പൊന്നാടയണിയിച്ചു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത് സദ്യ വിളമ്പി കഴിച്ചാണ് വാവ മടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 12 നാണ് പാമ്പുകടിയേറ്റ് ആശുപത്രി വിട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ നിര്‍മല കുടുംബശ്രീ ഹോട്ടലില്‍ അന്നദാനം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാവ സുരേഷ് കാണാന്‍ വരുമെന്ന് അറിയിച്ചിരുന്നു. വലിയ പാമ്പുകളെ പിടിക്കുന്നത് നിര്‍ത്തി ശരീരം ഒന്ന് ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് നിര്‍മ്മല വാവക്ക് നല്‍കിയത്. ഒരു മണിക്കൂറോളം സമയം കുടുംബശ്രീ ഹോട്ടലില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...