പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂളുകളില്‍ ഈ വര്‍ഷം 9.58 കോടി രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ എന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സെന്റ് ക്രിസോസ്റ്റം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമാധ്യാപിക കവിത ജോയിക്ക് പുസ്തകം നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

പതിനായിരം പുസ്തകങ്ങള്‍ക്കു മുകളിലുള്ള സ്‌കൂളുകളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുസ്തകങ്ങളുടെ ഗുണനിലവാരം പ്രസാധകര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വര്‍ഷം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്.

എസ് ഐ ഇ ടി തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന 1438 സ്‌കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം 85 തമിഴ് മീഡിയം സ്‌കൂളുകള്‍ക്കും 96 കന്നട മീഡിയം സ്‌കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 1,619 സ്‌കൂളുകള്‍ ആണ് ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്‌കൂളുകള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. ആകെ 93 പ്രസാധകര്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐ എ എസ്, അഡീഷണല്‍ ഡി ജി സന്തോഷ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍. കെ, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. സാബു കോട്ടക്കല്‍, തിരുവനന്തപുരം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...