മാധ്യമ പ്രവർത്തകർ ചരിത്രവും വർത്തമാനവും നിയമവും അറിഞ്ഞിരിക്കണം : മന്ത്രി വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വരും തലമുറയിലെ മാധ്യമ പ്രവർത്തകർ ചരിത്രവും വർത്തമാന കാലവും നിയമവും അറിഞ്ഞിരിക്കണം എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കോന്നി രാജ് റോയൽ റെസഡൻസിയിൽ നേരന്വേഷണം എന്ന പേരിൽ യുവ മാധ്യമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിൽ എന്ത് സംഭവിച്ചു എന്ന് അറിഞ്ഞിരുന്നെങ്കിൽ മാത്രമേ ഇന്ന് എന്ത് സംഭവിച്ചു എന്ന് മാധ്യമ പ്രവർത്തകർക്ക് മനസിലാക്കുവാൻ സാധിക്കൂ. മാധ്യമ പ്രവർത്തന മേഖലയിൽ നാം പഠിക്കുന്ന കാര്യങ്ങൾ അല്ല പല മാധ്യമ സ്ഥാപനങ്ങളിലും പ്രാവർത്തികമാക്കുന്നത്. വാർത്തകൾ ഇന്ന് ഒരു വാണിജ്യ ഉത്പന്നമായി മാറിയിരിക്കുന്നു. വാർത്ത എന്ന ഉത്പന്നങ്ങൾ എങ്ങനെ വിറ്റഴിക്കാം എന്നാണ് മാധ്യമ സ്ഥാപനങ്ങൾ ചിന്തിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ന് അവസാനിച്ചിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തകർ ഇന്ന് അടിച്ചമർത്തപെടുകയാണ്. ഒരു വാർത്ത സംബന്ധിച്ച് രണ്ടുവശങ്ങളും അന്വേഷിക്കപെടുന്ന കാലം ഒക്കെ പോയി. സ്വതന്ത്ര മാധ്യമ പ്രവർത്തനം സംരക്ഷിക്കേണ്ട പെടേണ്ടത് ആവശ്യമാണ്. പുതിയ തലമുറയിലെ മാധ്യമ വിദ്യാർഥികൾ ആർജവമുള്ള മാധ്യമപ്രവർത്തകരായി വളർന്നു വരണം എന്നും മന്ത്രി വീണജോർജ്ജ് കൂട്ടി ചേർത്തു.

അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,ക്യാമ്പ് ഡയറക്ടർ കെ ജെ ജേകബ്,ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ബിബിൻ എബ്രഹാം,അവളിടം ക്ലബ് ജില്ലാ യുവതി കോ ഓർഡിനേറ്റർ നീതു എം നായർ,ടീം കേരള ജില്ലാ ക്യാപ്റ്റൻ രഞ്ജിത്ത് എം വേണു,വി കെ സനോജ്, റോണി മാത്യു,സന്തോഷ്‌ കാല, എസ് ദീപു തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....