Friday, May 17, 2024 10:18 pm

പച്ചക്കറിയിലെ വൈറസ് രോഗവ്യാപനം തടയാം

For full experience, Download our mobile application:
Get it on Google Play

പച്ചക്കറി കൃഷിക്ക്‌ വൈറസ്‌ബാധ വലിയ ഭീഷണിയാണ്‌. ചിലയിനങ്ങളിൽ ഇത്‌ വ്യാപകമായി കണ്ടുവരുന്നുണ്ട്. വെള്ളരിവർഗം, പയർ, വെണ്ട, കിഴങ്ങുവർഗമായ മരച്ചീനി എന്നിവയിലാണ് കൂടുതൽ.

കാലാവസ്ഥാഘടകവും ഇവ പരത്തുന്ന വിവിധ പ്രാണികളുടെ വർധനവും വിത്ത് തെരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ശ്രദ്ധിക്കാത്തതും കാരണമാണ്. വൈറസ് ബാധിച്ച ചെടികളെ മാറ്റിയെടുക്കുക പ്രയാസമാണ്. ഇത് മറ്റ് ചെടികളിലേക്ക്‌ പടരാതിരിക്കാനുള്ള ശ്രദ്ധയാണ്‌ വേണ്ടത്.

വൈറസ് കൂടുതലുള്ള വിളയും ലക്ഷണവും
വെണ്ട
ഇല ഞരമ്പുകൾ തെളിഞ്ഞു കാണുക, കട്ടി കൂടുക, മഞ്ഞ നിറമാവുക തുടങ്ങിയവ ലക്ഷണങ്ങൾ. ഇലയും കായയും ചെറുതാകും മഞ്ഞ കലർന്ന പച്ച നിറമാവുകയും ചെയ്യും. ഉൽപാദനം കുറയും

നിയന്ത്രണം: ആദ്യഘട്ടത്തിൽ രോഗലക്ഷണം കണ്ടവ പിഴുതു മാറ്റുക. രോഗം പരത്തുന്നത് വെള്ളീച്ചയും ഇല തുരപ്പനുമാണ്. ഇവയെ തടയാൻ രണ്ട്‌ ശതമാനം വീര്യമുള്ള വേപ്പെണ്ണ–- വെളുത്തുള്ളി മിശ്രിതം തളിക്കുക. രോഗമില്ലാത്ത ചെടിയിൽനിന്നു വിത്തെടുക്കുക, കള നിയന്ത്രണം യഥാസമയം നടത്തുക എന്നിവ പ്രധാനം.

വെള്ളരിവർഗങ്ങൾ

ഇലപ്പരപ്പിൽ പച്ചയും മഞ്ഞയും കലർന്ന നിറം കാണൽ, ഇല മുരടിക്കൽ എന്നിവ ലക്ഷണങ്ങൾ. കായകളുടെ എണ്ണം കുറയും.

നിയന്ത്രണം : ആദ്യഘട്ടം രോഗലക്ഷണം കാണുമ്പോൾ തന്നെ പിഴുതു മാറ്റുക. വിത്ത് ശേഖരിക്കുന്നത് രോഗമില്ലാത്ത ഇടത്തിൽനിന്നാവണം. പകർത്തുന്ന പ്രാണികളെ നശിപ്പിക്കാൻ വേപ്പെണ്ണ–-ആവണക്കെണ്ണ–-വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ നിമ്പിസിഡിൻ രണ്ട്‌ മില്ലീലിറ്റർ, ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത്‌ തളിക്കുക.

പയർവർഗം
മൊസൈക്ക് രോഗം എന്നാണ് പറയുക. ഇലപ്പരപ്പിൽ പച്ചയും മഞ്ഞയും കലർന്ന നിറം കാണുക, ഇല മുരടിക്കുക തുടങ്ങിയ ലക്ഷണങ്ങൾ. കായ കുറയും.

നിയന്ത്രണം : രോഗമില്ലാത്ത തോട്ടത്തിൽനിന്ന്‌ വിത്ത് എടുക്കുക. രോഗം പരത്തുന്ന പയർ മുഞ്ഞയെയും പേനുകളെയും നശിപ്പിക്കുക. നേരത്തെ പറഞ്ഞ ജൈവകീടനാശിനികൾ തളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം...

0
തിരുവനന്തപുരം: ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിൽപ്പന തടഞ്ഞ അരവണ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി വനം വകുപ്പ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി...

കുമ്പഴ സ്കീം ഹിയറിങ് ഈ മാസം 30, 31 തീയതിയിൽ

0
പത്തനംതിട്ട : മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള കുമ്പഴ സ്കീമിന്റെ കരട് നിർദ്ദേശങ്ങളിൽ...

സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി

0
കോഴിക്കോട്: സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആക്സല്‍ ടെക്നോളജീസിനെതിരെ 5-0 ഗോളിന്...