ഓണത്തിന് കൈപൊള്ളും ; പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണം സീസണ്‍ അടുത്തതോടെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് മുപ്പതുരൂപ വരെ വിലകൂടിയപ്പോള്‍ അരി 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലെ കൃഷിനാശത്തിനൊപ്പം ഉത്സവസീസണ്‍ കൂടിയെത്തുന്നതോടെ സദ്യയൊരുക്കാനുള്ള ചെലവേറും.

ഓണം മുന്നില്‍ക്കണ്ട് പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളൊക്കയും വെള്ളത്തിലായതോടെ ഓണവിപണിയിലേക്കുള്ള നാടന്‍ പച്ചക്കറിയുടെ വരവ് കുറഞ്ഞു. അപ്രതീക്ഷിതമായി കര്‍ണാടകയിലും ആന്ധയിലും തമിഴ്നാട്ടിലും മഴപെയ്തതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞു. ‌മാങ്ങാ, ഇഞ്ചി, നാരങ്ങാ, ഏത്തയ്ക്കാ തുടങ്ങി സദ്യയില്‍ അത്യാവശ്യമുള്ളതിനെല്ലാം നൂറുരൂപയ്ക്കടുത്താണ് വില. കാബേജ്, ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപ അടുത്ത് വിലയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലെത്തുമ്പോഴേക്കും വില 20 രൂപ കൂടി കൂടും.

പച്ചമുളക് 30 ല്‍ നിന്ന് എഴുപതായെങ്കില്‍, വറ്റല്‍മുളക് 260 ല്‍ നിന്ന് 300 ആയി. തക്കാളിക്കും വെണ്ടക്കയ്ക്കും സവോളയ്ക്കും വില കാര്യമായി കൂടാത്തതാണ് കറിയൊരുക്കുന്നതിലെ ഏക ആശ്വാസം. എന്നാല്‍ കഞ്ഞിയോ ചോറോ വെക്കണമെങ്കില്‍ അല്‍പം വിയര്‍ക്കും. അരി രണ്ട് മാസത്തിനുള്ളില്‍ തന്നെ കൂടിയത് 15 രൂപയാണ്. എന്നാല്‍ കടകളിലെല്ലാം പൊതുവേ സ്റ്റോക്ക് കുറവാണെങ്കിലും ഓണത്തിന്റെ തിരക്ക് നേരത്ത തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...