മല്ലപ്പള്ളിയിൽ വാഹന പരിശോധന ; രണ്ട് ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തു

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വടക്കാഞ്ചേരിയിലെ വാഹനാപകടം ഇനിയും ആവർത്തിക്കാതിരിക്കാൻ കർശന വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങളെ ഒഴിവാക്കാൻ കർശനമായ വാഹന പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. ചെറിയ നിയമ ലംഘനം പോലും വളരെ ഗൗരവമായി കാണുകയും തക്കതായ ശിക്ഷ ഉറപ്പ് വരുത്തുകയും ചെയ്യും. മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ സഞ്ചാര യോഗ്യ മല്ലാത്ത രണ്ട് സ്വകാര്യ പ്രൈവറ്റ് ബസ്കളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തു.

ബ്രേക് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കാതെ സർവീസ് നടത്തിയ 12 കെ.എസ്.ആർ.ടി.സി ക്കെതിരെയും കുറ്റപത്രം തയ്യാറാക്കി. കെ എസ് ആർ. ടി.സിയുടെ ഭാഗത്തു നിന്നും ഇത്തരം നടപടി തുടർന്നും ഉണ്ടായാൽ ഡ്രൈവറുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതടക്കമുള്ള ശക്തമായ മേൽ നടപടികൾ സ്വീകരിക്കും തുടർന്ന് നടത്തിയ പരിശോധനയിൽ സഞ്ചാര യോഗ്യമല്ലാത്ത ടിപ്പറുകൾ, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ എന്നിവയിൽ പെട്ട എട്ടോളം വാഹനങ്ങളുടെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ജോയിന്റ് ആർ ടി ഒ എം.ജി മനോജ്, എം.വി.ഐ ആർ പ്രസാദ്, കെ.ശ്രീജിത്ത്‌ ,എ എം വി ഐ മാരായ എം.ജി സുരേഷ് ബാബു , എ.എസ് ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...