ജില്ലാ അതിർത്തിയിലെ പാലം അപകട ഭീഷണിയിൽ ; കൈവരികൾ കാട് മൂടിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ – പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലം അപകട ഭീഷണി ഉയർഞ്ഞുന്നു. പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിയ നിലയിലാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കൈവരിയും പാലത്തിന്റെ വീതിയും അറിയാൻ കഴിയാത്ത വിധം കാട് മൂടിയ നിലയിലാണ്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും. പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് തുടങ്ങി.ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ഇടുങ്ങിയ പാലമാണ് ഇത്.

വർഷങ്ങൾക്ക് മുൻപ് ഈ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമ്മിച്ച് വീതി വർദ്ധിപ്പിച്ചിരുന്നു. പഴയ പാലത്തിന്റെ കാലപ്പഴക്കം മൂലം മുകളിൽ നിന്ന് ഈർപ്പം ഇറങ്ങി കമ്പികൾ ദ്രവിക്കുന്നതിനാൽ കോൺ ക്രീറ്റ് ഇളകി വിഴുകയാണ്. കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. ഇവിടെ അപകട സാധ്യതയും നിലനിൽക്കുന്നു.

ചെറുകോല്‍പ്പുഴ-പൂവനക്കുന്ന റോഡും പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ് ഇവിടെ. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നുന്നത്. ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാൽ എപ്പോഴും അപകട സാധ്യതയും നിലനിൽക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...