കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി അഖണ്ഡനാമജപ യജ്ഞവുമായി വെള്ളാപ്പള്ളി ചാരിറ്റി സെന്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി അഖണ്ഡനാമജപ യജ്ഞവുമായി വെള്ളാപ്പള്ളി ചാരിറ്റി സെന്റര്‍. ചതയ ദിനമായ ജൂണ്‍ 29ന് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രത്തിലാണ് അഖണ്ഡനാമജപ യജ്ഞം സംഘടിപ്പിക്കുക. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് യജ്ഞം നടത്തുക.

അഖണ്ഡനാമജപ യജ്ഞം ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സി. വിഷ്ണുഭക്തന്‍ നിലവിളക്ക് തെളിയിച്ച്‌ ഉദ്ഘാടനം ചെയ്യും. ചാരിറ്റി സെന്റര്‍ പ്രസിഡന്റ് വി. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്ര ബാബു, മണ്ണന്തല ശാഖാ ചെയര്‍മാന്‍ സി.ജി രാജേന്ദ്ര ബാബു, കണ്‍വീനര്‍ സി.പി രാജീവന്‍ എന്നിവര്‍ പങ്കെടുക്കും.

അഖണ്ഡനാമജപ യജ്ഞത്തിന് ക്ഷേത്ര മേല്‍ശാന്തി അനില്‍ അരവിന്ദ്, ആനാവൂര്‍ മുരുകന്‍ മാസ്റ്റര്‍, പട്ടം ഹരി എന്നിവര്‍ നേതൃത്വം നല്‍കും. അന്നേദിവസം ക്ഷേത്രാങ്കണത്തില്‍ ചാരിറ്റി സെന്റററിന്റെ വകയായി അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് പിആര്‍ഒ പോങ്ങുമൂട് ഹരിലാല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....