Tuesday, April 23, 2024 9:55 pm

മുസ്ലീം വിഭാഗത്തില്‍ നിന്നും ഒരാളെ വിസി ആക്കണമെന്ന് കെ.ടി ജലീല്‍ തുറന്നു പറഞ്ഞു : വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമന വിവാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍. മുസ്ലീം വിഭാഗത്തില്‍ നിന്നും ഒരാളെ വിസി ആക്കണമെന്നതുകൊണ്ടാണ് മുസ്ലിം വിസിയെ നിയമിച്ചതെന്ന് ജലീല്‍ തന്നോട് തുറന്നു പറഞ്ഞുവെന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം കേസരി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. തന്റെ വീട്ടില്‍ നേരിട്ടെത്തിയപ്പോഴാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തിന്റെ സാക്ഷിയായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജലീലിനോട് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വിസിയായി ഒരു മുസ്ലിമിനെ നിയമിച്ചു. ഒരു എംബ്ലം വയ്ക്കാന്‍ ഒരു വര്‍ഷമെടുത്തു.

അടുത്തിടെ കണ്ടപ്പോഴാണ് ജലീല്‍ കാര്യം തുറന്നുപറഞ്ഞത്. കേരളത്തില്‍ ഒരു സര്‍വകലാശാലയിലും അന്ന് ഒരു മുസ്ലിം വിസിയില്ലായിരുന്നു. അതുകൊണ്ടു ശ്രീനാരായണ സര്‍വകലാശാലയില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെ നിയമിക്കേണ്ടി വന്നു. മലപ്പുറത്ത് നിന്ന് ജയിച്ചയാള്‍ക്ക് നിലനില്പ് വേണമല്ലോ. മലപ്പുറത്ത് അദ്ദേഹം ജയിച്ചത് ഈഴവവോട്ടു കൊണ്ടല്ലല്ലോ. തന്റെ സമുദായത്തിന് വേണ്ടി അത് ചെയ്തു എന്നു ജലീല്‍ പറഞ്ഞപ്പോള്‍ അക്കാര്യത്തില്‍ അദ്ദേഹം മാന്യനാണ് എന്ന് തോന്നി. ഞാനും എന്റെ സമുദായത്തിന് വേണ്ടി വാദിക്കാറുണ്ടല്ലോ. അങ്ങനെ നോക്കിയാല്‍ അതാണ് ശരി. ‘ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ജലീല്‍ ചെയ്തത് സത്യപ്രതിജ്ഞാലംഘനമല്ലേ എന്ന ചോദ്യത്തിന് അതൊന്നും എനിക്കറിയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തന്നെ കണ്ടതും ഇപ്പറഞ്ഞതുമെല്ലാം സത്യമാണെന്നും ഏതു കോടതിയിലും ഇക്കാര്യം പറയാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിസി നിയമനത്തില്‍ താന്‍ മതം നോക്കിയെന്ന ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

മതപരമായ വേര്‍തിരിവ് പാടില്ലെന്നതടക്കമുള്ള ഭരണഘടനാതത്വങ്ങള്‍ മുറുകെപിടിച്ച്‌ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി മതത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിയമനം നടത്തിയെന്നത് ഗുരുതരമായ ആരോപണം ആണ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി മുബാറക്ക് പാഷയെ നിയമിച്ചതില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന് കടുത്ത അതൃപ്തിയും അമര്‍ഷവും ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവം ;...

0
റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍...

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...