വിദ്യാവനം പദ്ധതി ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : കുന്നം മര്‍ത്തോമ്മ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പി.ടി.എ, മുന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെ വിദ്യാവനം പദ്ധതി ഒരുങ്ങി. ഫലവൃക്ഷങ്ങളും അപൂര്‍വ്വ സസ്യങ്ങളും തണല്‍മരങ്ങളും നട്ടു വളര്‍ത്തുന്ന പദ്ധതിയാണ് വിദ്യാവനം. വരും തലമുറക്ക് പ്രകൃതിഭംഗിയും ഫലങ്ങളും ആസ്വദിച്ചുകൊണ്ട് പഠനം നടത്തുവാനും ചിത്രശലഭങ്ങള്‍, ദേശാടനപക്ഷികള്‍, മറ്റു ജീവജാലങ്ങള്‍ എന്നിവയ്ക്ക് സങ്കേതം ഒരുക്കുക എന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമാണ്.

വനംവകുപ്പിന്‍റെ സഹകരത്തോടെ നടത്തുന്ന പദ്ധതിയുടെ സംരക്ഷണ ചുമതല ഇക്കോ ക്ലബ്ബിനാണ്. പ്രിന്‍സിപ്പല്‍ കെ.കെ വത്സമ്മ, പ്രഥമധ്യാപിക ബീന ജേക്കബ്ബ്, റോബിന്‍ ജി.അലക്സ്, സെറീന എബ്രഹാം, സതീഷ് ഫിലിപ്പ്, എം.ജെ ജോണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാവനം പദ്ധതി നാളെ റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ സ്കൂളിന് സമര്‍പ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...