മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞം

For full experience, Download our mobile application:
Get it on Google Play

എടത്വ: മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞം. ഈ വർഷത്തെ ക്യാമ്പ് ഒക്ടോബർ 2 ന് 10ന് മുൻ ഡി.ജി പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരമൊക്കെ വരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് ആറ്റുപുറത്തു ഭട്ടതിരി മന – പിന്നീട് ഭട്ടതിരി മന – പിന്നെ പട്ടമനയായ നാടുവാഴികൾ തുടങ്ങിയ സർവ്വസമുദായ പള്ളിക്കൂടം കാലങ്ങൾക്കു ശേഷം സർവ്വ മതസ്ഥർക്കും ഒന്നിച്ചിരുന്ന് പഠിക്കാനുള്ള പള്ളിക്കൂടം തിരുപനയന്നൂർ കാവിന്റെ കന്നിമൂലയിൽ ഉള്ള കൊച്ചുവീട്ടിൽ കളരിയായിരുന്നു. ഇവിടെ പുരാതന കാലം മുതൽ എഴുത്തിനിരുത്താൻ നാനാ ജാതി മതസ്ഥരും എത്തുമായിരുന്നു.

അവിടെ നിന്നുമാണ് ബ്രിട്ടീഷ് ഭരണകാലത്തു വെർണാക്കുലർ സ്കൂളായി ഇന്നത്തെ തലവെടി – ഹൈസ്കൂൾ, മുട്ടശ്ശേരി കാവിന്റെ കിഴക്ക് നാല് കെട്ടിരുന്ന സ്ഥാനത്ത് സായിപ്പ് പണിത് ഇത് വെർണാക്കുലർ സ്ക്കൂളാക്കി പരിഷ്ക്കരിച്ചത്.ആ കാലം മുതൽ തിരുപനയന്നൂർ കാവിൽ തുടങ്ങിയ വിദ്യാർത്ഥികൾക്കായി സ്വരൂപിച്ച യജ്ഞമാണ് ഇന്നത്തെ വിദ്യാ രാജ്ഞീ യജ്ഞം. 64 കൂട്ടം അങ്ങാടി മരുന്നുകളും പച്ചമരുന്നിന്റെ ചാറും എരുമപ്പാലും ആട്ടിൻ പാലും നാടൻ പശുവിൻ പാലും സമാസമം ചേർത്ത് കാച്ചുന്ന ദിവ്യമായ നെയ്യ് പൂജിച്ച് അതിന്റെ കൂടെ പൂജിച്ച പേന ചരട് വിദ്യാർത്ഥികൾക്ക് കൊടുത്ത് വിടുന്ന പതിവ് ഇന്നും മുടങ്ങാതെ നടക്കുന്നു.

വിശ്വാസവും ബോധ്യവും ഉള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ ക്യാമ്പിലേക്ക് പങ്കെടുപ്പിക്കുകയും പല വിദ്യാർത്ഥികളും ജീവിതത്തിൻ്റെ ഉന്നത നിലയിൽ എത്തിയിട്ടുമുണ്ട്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരിക്കുന്ന പലരുടെയും അനുഭവങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനമാകുന്നു. നാല് ദിവസം നീണ്ട് നില്ക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 30 ന് സമാപിക്കുമെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന, പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ, സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, സുരേഷ് പതിനെട്ടിൽ, മനോഹരൻ വെറ്റിലക്കണ്ടം, രവീന്ദ്രനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

0
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ....

ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി കണ്ടെത്തൽ

0
ഇടുക്കി: ഉടുമ്പൻചോല ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി...

ഐ.സി.എല്‍.ഫിന്‍കോര്‍പ്പിലെ (ICL Fincorp Ltd.) ഡിബഞ്ചര്‍ തട്ടിപ്പില്‍ ദുരൂഹത

0
ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആര്‍ക്കും കമ്പനിയുടെ...

അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ...