കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ വിജയ ദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ വിജയ ദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. കോന്നി മഠത്തിൽ കാവിൽ ദേവീക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആണ് നടന്നത്. സംഗീത നൃത്ത വിദ്യകൾ അഭ്യസിക്കുന്ന നിരവധി കുട്ടികൾ ആണ് മഠത്തിൽകാവിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം കുറിച്ചത്. വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുവാൻ കുരുന്നുകളുമായി എത്തിച്ചേർന്ന മാതാപിതാക്കളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു. കലാ സാംസ്കാരിക അദ്ധ്യാപന രംഗത്തെ പ്രമുഖൻ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

കോന്നി മഠത്തിൽകാവ് ദേവീ ക്ഷേത്രം, മുരിങ്ങമംഗലം മഹാദേവ ക്ഷേത്രം, കൂടൽ ദേവീക്ഷേത്രം, തണ്ണിത്തോട് പറക്കുളം ദുർഗാദേവീക്ഷേത്രം, തണ്ണിത്തോട് മഹാദേവക്ഷേത്രം, കൂടൽ ദേവീക്ഷേത്രം തുടങ്ങി കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ നൂറ് കണക്കിന് കുരുന്നുകൾ ആണ് ആദ്യാക്ഷരത്തിന്റെ മധുരം നുകരുവാൻ എത്തിയത്. വിജയ ദശമി ദിനത്തോട് അനുബന്ധിച്ച് കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് ആനുഭവപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....