സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. കോഴിക്കോട് വിജിലന്‍സ് എസ് പി പ്രിന്‍സ് എബ്രഹമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസിലറിയിക്കാതെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വയനാട് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടര്‍ സില്‍ബിയെയാണ് വയനാട് സ്വദേശിയായ പ്രിന്‍സ് എബ്രഹാം ഭീഷണിപ്പെടുത്തിയത്.

മരണവിവരം പോലീസില്‍ അറിയിക്കണമെന്ന് പറഞ്ഞപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. തുടര്‍ന്ന് ഡോക്ടറോട് ഒച്ചയുയര്‍ത്തി സംസാരിക്കുകയായിരുന്നു. തന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും നടപടികള്‍ തുടരാന്‍ അനുവദിച്ചില്ലെന്നും ആണ് വനിതാ ഡോക്ടര്‍ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ മരണപ്പെട്ടതിനാല്‍ പോസ്റ്റുമോര്‍ട്ടം വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസാണ് തീരുമാനിക്കേണ്ടത്. ഈ നടപടിയാണ് ഉന്നതതലത്തിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ തടസപ്പെടുത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച അബോധാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയാണ് മരണപ്പെട്ടത്. സംശയാസ്പദമായ സാഹചര്യം ആയതിനാല്‍ പോലീസിനെ അറിയിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരില്‍ ഒരാളാണ് സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതേസമയം ഡോക്ടര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐ സമ്മിറ്റിലെ പൊതുവേദിയിൽ തന്റെ വ്യക്തിവിവരങ്ങൾ പ്രദർശിപ്പിച്ചു ; ആരോപണവുമായി അഭിജിത് ദീപ്കെ

0
ന്യൂഡൽഹി : ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന 'ഫ്യൂച്ചർ ക്രൈം...

അനിൽ മേനോൻ ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി

0
വാഷിങ്ടൺ: നാസാ ശാസ്ത്രജ്ഞനും മലയാളിയുമായ അനിൽ മേനോൻ തന്റെ കന്നി...

ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി ; പിന്നാലെ കുട്ടി ജീവനൊടുക്കി ;...

0
തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മധ്യവയസ്കൻ...

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...