വിജയ് ബാബു കേസ് ; സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവനടി വിജയ് ബാബുവിനെതിരെ നൽകിയ ലൈംഗിക പീഡനക്കേസിൽ നടൻ സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകിയത് ഒരു നടനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ആരാണെന്ന് വ്യക്തതയില്ലായിരുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൈമാറിയത് സൈജു കുറുപ്പാണ്.

വിജയ് ബാബുവിനെതിരെയുള്ള കേസ് വരുന്നതിന് മുൻപാണ് താൻ സഹായിച്ചതെന്ന് സൈജു കുറുപ്പ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ദുബായിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് നൽകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ ദുബായ് യാത്രയ്ക്കിടെ ഭാര്യയാണ് വിജയ്യുടെ ക്രെഡിറ്റ് കാർഡ് നൽകിയത്. അതാണ് തിരികെ നല്‍കിയത്. കാർഡ് നൽകി യാത്രാ രേഖകൾ പോലീസിനെ കാണിച്ചതിന് ശേഷമാണ് മാധ്യമങ്ങളിൽ നിന്ന് കേസിനെ കുറിച്ച് അറിഞ്ഞതെന്നും സൈജു കുറുപ്പ് മൊഴി നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...