പത്തനംതിട്ട : പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര് 24 ന് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹർത്താല് നടത്തും. ചിറ്റാര്, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താൽ. ഇതിന്റെ പ്രചാരണാർത്ഥമുള്ള വാഹന ജാഥകള് ഒക്ടോബര് 19 മുതൽ 21 വരെ ഈ വില്ലേജുകളിൽ പര്യടനം നടത്തും. കോന്നി – അരുവാപ്പുലം ജാഥയ്ക്ക് പി.ജെ.അജയകുമാർ, ശ്യാംലാൽ, വർഗീസ് ബേബി എന്നിവർ നേതൃത്വം നൽകും.
പെരുനാട് ജാഥയ്ക്ക് പി.എസ്.മോഹനൻ, ഗിരിജ മധു എന്നിവരാണ് നേതൃത്വം നൽകുക. സീതത്തോട് ജാഥയ്ക്ക് ലേഖ സുരേഷ്, ജോബി ടി.ഈശോ, പി.ആർ.പ്രമോദ് എന്നിവർ നേതൃത്വം നൽകും. വെച്ചൂച്ചിറ – കൊല്ലമുള ജാഥയ്ക്ക് പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, കെ.പി.സുഭാഷ് കുമാർ എന്നിവർ നേതൃത്വം നൽകും. ചിറ്റാർ – തണ്ണിത്തോട് ജാഥയ്ക്ക് എസ്.ഹരിദാസ്, എം.എസ്.രാജേന്ദ്രൻ, ടി.കെ.സജി, കെ.ജി.മുരളീധരൻ എന്നിവരും നേതൃത്വം നൽകും.




























