അട്ടപ്പാടിയുടെ അഭിമാനമാകാൻ വിനോദിനി ; നിയമപഠനത്തിനായി തിരുവനന്തപുരത്തേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആദിവാസി ഊരിന്റെ അഭിമാനമാവാൻ വിനോദിനി വക്കീൽ കുപ്പായമണിയും. അട്ടപ്പാടി ഗോത്ര വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് സംസ്ഥാനത്തെ വിവിധ നിയമകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി തിരുവനന്തപുരം ഗവ.ലോ കോളേജിൽ പ്രവേശനം നേടിയിരിക്കുന്നത്.

എഡ്യൂക്കേറ്റ് ടു എംപവർ എന്ന പദ്ധതിയുടെ ഭാഗമായി, പട്ടിക വർഗ്ഗ വകുപ്പും, തിരുവല്ല നിയമപഠന വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അട്ടപ്പാടിയിൽ നടത്തിയ പരിശീലനത്തിൽ വിനോദിനി പങ്കെടുത്തിരുന്നു. എൽ.എൽ.ബിക്ക് ചേരുന്നതിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റും എഴുതിയ വിനോദിനി അഖിലേന്ത്യാ തലത്തിൽ 500ൽ താഴെ റാങ്കും നേടി.

സർവ്വകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. ജയശങ്കർ കെ.എ, നിയമപഠന വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാർ, അഭിഭാഷകരും നിയമ ഗവേഷകരുമായ വിശ്രുത് രവീന്ദ്രൻ, അമൃതു റഹീം, ശ്രീദേവി, നിയമപഠന വിദ്യാർത്ഥികൾ എന്നിവർ അട്ടപ്പാടിയിൽ താമസിച്ചാണ് ക്ലാസ്സ് എടുത്തത്. പാലക്കാട്‌ ജില്ലയിലെ വിവിധ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 26 വിദ്യാർത്ഥികളും പരിശീലനം നേടി പരീക്ഷ എഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...