കൊല്ലം: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കല്‍ കൊളേജില്‍ അതിക്രമം. ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫല്‍ , മുഹമ്മദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പ്രതികള്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചത്. ഒരു അപകടത്തില്‍ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കള്‍ തിങ്കളാഴ്ച രാത്രി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവര്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കള്‍ കൈയ്യേറ്റം ചെയ്‌തെന്നാണ് കേസ്. ആശുപത്രിയില്‍ രാത്രി സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെയും പ്രതികള്‍ ആക്രമിച്ചെന്ന് പാരിപ്പള്ളി പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഡോക്ടറുടെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് പ്രതികളും അറസ്റ്റിലാവുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























