സാമൂഹികമാധ്യമങ്ങളിൽ കുട്ടികൾക്കുനേരേയുള്ള അതിക്രമം ; മാപ്പുചോദിച്ച് സക്കർബർഗ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : സാമൂഹികമാധ്യമങ്ങൾവഴി ചൂഷണത്തിനിരയായ കുട്ടികളുടെ അച്ഛനമ്മമാരോടു മാപ്പുപറഞ്ഞ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് യു.എസ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി നടത്തിയ വിചാരണയിലാണ് സക്കർബർഗിന്റെ ഏറ്റുപറച്ചിൽ. കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ തടയാൻ ടെക് കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിചാരണ.

“ദുഷ്കരമായ അവസ്ഥയിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വന്നതിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇത്തരം വേദനകൾ ഒരു കുടുംബത്തിനുമുണ്ടാകരുത്. അതിനാണ് ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നത്” -സക്കർബർഗ് പറഞ്ഞു. ഇത്തരം പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ മെറ്റ വിപുലീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സ്നാപ്പ് സി.ഇ.ഒ. എവാൻ സ്പൈഗൽ, എക്സ് സി.ഇ.ഒ. ലിൻഡ യക്കാരിനോ, ടിക് ടോക് സി.ഇ.ഒ. ഷൗ ച്യൂ, ഡിസ്‌കോർഡ് സി.ഇ.ഒ. ജാസൺ സിട്രൺ തുടങ്ങിയ ടെക് മേധാവികളും ചർച്ചയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....