സ്ത്രീകൾക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം ; കെ. എസ്. എസ്. പി. എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തുടനീളം സ്ത്രീകൾക്കു നേരെയുള്ള അക്രമം വർദ്ധിച്ചു വരുകയാണ്. രാജ്യത്തിൻ്റെ സാമൂഹിക വിദ്യാഭ്യാസ സാസ്കാരിക മേഖലകളിൽ ഇന്നുണ്ടായ പുരോഗതിക്ക് സ്ത്രീകളുടെ സംഭാവന വിസ്മരിക്കുന്ന വിധത്തിലുള്ള വിവേചനവും അതിക്രമവും വർദ്ധിക്കുമ്പോഴും ഒരു നടപടിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുക്കുന്നില്ല. ഇതിനെതിരെ നാം പോരാടേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം ജില്ല ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് നാദിറാ സുരേഷ് സൂചിപ്പിച്ചു.

വനിതാ ഫോറം ജില്ല പ്രസിഡൻ്റ് എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷണൻ സംഘടനാ ചരിത്രത്തെ കുറിച്ചും മാലേത്ത് സരളാദേവി എക്സ് എം എൽ എ, സംസ്ഥാന ഭാരവാഹികളായ എസ് മധുസുദനൻപിള്ള, അമ്മിണി കുട്ടി ടീച്ചർ, ബിജിലി ജോസഫ്, എന്നിവരും എം.എ ജോൺ, വിൽസൺ തുണ്ടിയത്ത്, മറിയാമ്മ തരകൻ, ചെറിയാൻ ചെന്നീർക്കര ആർ മോഹൻ കുമാർ വൈ റഹീം റാവുത്തർ, ലീലാ രാജൻ, മറിയാമ്മ വർക്കി, കെ. ജി. റെജി, ജെസി വർഗീസ്, എച്ച് ഹസീന, ഡോ. സാറാമ്മ, എലിസബേത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...