വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കടക്കല്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കടക്കല്‍ സ്വദേശി പിടിയില്‍. ഇയ്യക്കോട് തടത്തരികത്തില്‍ വീട്ടില്‍ ശ്രീജിത്താണ് പോലീസ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 ല്‍ അധികം വിസ തട്ടിപ്പ് കേസുകള്‍ ശ്രീജിത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 50,000 മുതല്‍ ലക്ഷങ്ങള്‍ വരെ പലരില്‍ നിന്നും കൈക്കലാക്കി. ജോലിയും പണവും കിട്ടാതായതോടെ തട്ടിപ്പ് മനസിലായി. പണം നല്‍കിയവര്‍ പല തവണ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.

തുടര്‍ന്ന് മറ്റു ചിലര്‍ക്ക് കൂടി വിസ വേണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ശ്രീജിത്തിനെ വിളിച്ച്‌ വരുത്തി. ശേഷം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ കണ്ണൂരിലുള്ള ജയന്തി എന്ന പെണ്‍സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയിരുന്നത്. വിസക്ക് പണം നല്‍കിയവര്‍ക്ക് വ്യാജ എയര്‍ ടിക്കറ്റ് ഉള്‍പ്പെടെ നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...