Thursday, May 2, 2024 3:27 pm

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി : നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അറസ്റ്റില്‍. തൊ​ടി​യൂ​ര്‍ പു​ലി​യൂ​ര്‍​വ​ഞ്ചി വ​ട​ക്ക് റ​ഹിം മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍​ഖാ​ന്‍ (ഫൈ​സ​ല്‍ ഖാ​ന്‍ -26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോലീ​സാണ് അ​റ​സ്റ്റു ചെ​യ്തത്. ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നാ​ലു​ വ​ധ​ശ്ര​മ കേ​സു​ക​ളി​ലും ര​ണ്ടു ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ടെ ഏ​ഴു കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോലീ​സ് അ​റി​യി​ച്ചു. ത​ഴ​വ കൊ​റ്റം​പ്പ​ള​ളി​യ്ക്ക് സ​മീ​പം അ​ജ​യ​ഘോ​ഷ് എ​ന്ന​യാ​ളെ ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും മ​ണ​പ്പ​ള​ളി ജം​ഗ്ഷ​നി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ച്ച സ​ന്ദീ​പ് എ​ന്ന​യാ​ളെ കാ​ര്‍ ത​ട​ഞ്ഞു​ നി​ര്‍​ത്തി ആ​ക്ര​മി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലുമടക്കം നിരവധി കേസുകളില്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

ഇ​ട​ക്കു​ള​ങ്ങ​ര​യി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.നാ​രാ​യ​ണ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന്, പൊ​തു​ജ​ന​സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. കാ​പ്പാ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ കെ.അ​ശോ​ക കു​മാ​ര്‍, ക​രു​നാ​ഗ​പ്പ​ള​ളി എ​സി​പി വി​.എ​സ് പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള​ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രോ​ബേ​ഷ​ന്‍ എ​സ്‌ഐ ജി​മ്മി ജോ​സ്, എ​സ്‌.ഐ സ​ന്തോ​ഷ്, എ​എ​സ്‌ഐ മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജലക്ഷാമം രൂക്ഷം ; കുടിവെള്ളത്തിനായി നെട്ടോട്ടമോടി ഏനാത്ത്

0
ഏനാത്ത് :  വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു. ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി...

ലാവലിന്‍‌ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല

0
കൊച്ചി : ലാവലിന്‍‌ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല....

വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം ; പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ്...

ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു

0
പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം...