വിഴിഞ്ഞം തുറമുഖം ദേശീയപാത ; അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്ന് ഡോ. ശശി തരൂർ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്ന് ഡോ. ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി തരൂര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ഡോ. ശശി തരൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടുത്ത മാസം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനാൽ വിഴിഞ്ഞം തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കില്ല അതിനാൽ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം എന്ന് ലോക്‌സഭയിൽ ഉന്നയിച്ചു.

ഈ ചോദ്യത്തിന് മറുപടിയായി വിഷയത്തിൽ തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങൾക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു. തുറമുഖം സംബന്ധിച്ച സുപ്രധാന പ്രശ്നത്തിൽ അനുകൂലനയം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും വിഴിഞ്ഞത്തെ റെയിൽ, റോഡു പാതകളാൽ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങളുടെ പുരോഗതി വിലയിരുത്തി വേണ്ട ഇടപെടൽ തുടർന്നും നടത്തുമെന്ന് ഡോ. ശശി തരൂർ എംപി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...