സമരക്കാരെ അറസ്റ്റ് ചെയ്താല്‍ പോലീസ് സ്റ്റേഷന്‍ കത്തിക്കും ; ഭീഷണിയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന ലത്തീന്‍ അതിരൂപതയുടെ ഭീഷണിയില്‍ കേസെടുക്കും. വിഴിഞ്ഞം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താല്‍ പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന ഭീഷണിയിലാണ് അന്വേഷണം ആരംഭിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്. വിഴിഞ്ഞം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താല്‍ പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നും ലത്തീന്‍ അതിരൂപത ഭീഷണി മുഴക്കിയിരുന്നു. ലത്തീന്‍ അതിരൂപതയുടെ ഗുരുതരമായ നീക്കത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ തിരുവോണ ദിനമായ ഇന്ന് നിരാഹാര സമരത്തിലാണ്. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചാണ് നിരാഹാര സമരം നടത്തുന്നത്. തുറമുഖ കവാടത്തിലെ സമര പന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ നിരത്തി നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധം. പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രിയും മന്ത്രിസഭ ഉപസമിതിയും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്‌ന പരിഹാരമുണ്ടായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച്‌ തീരശോഷണം സംബന്ധിച്ച്‌ പഠനം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിലാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...