ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം ; ആദ്യ ഫലസൂചന രാവിലെ 8.30 ഓടെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനും ഫല പ്രഖ്യാപനത്തിനും പത്തനംതിട്ട ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും നാല് നഗരസഭകള്‍ക്ക് ഒന്നുവീതം നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്.

രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം സ്‌പെഷല്‍ പോസ്റ്റല്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇതിനൊപ്പം വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തും. അതത് വാര്‍ഡ്/ഡിവിഷനുകളിലെ അന്തിമ ഫലം വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ജില്ലാ കളക്ടറേറ്റില്‍ നടക്കും. ജില്ലാ പഞ്ചായത്തിലെ അന്തിമ ഫലപ്രഖ്യാപനം ജില്ലാ കളക്ടര്‍ നടത്തും.

ഗ്രാമ പഞ്ചായത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ഓരോ എജന്റിനെ അനുവദിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സജ്ജീകരിച്ചിരിക്കുന്ന മേശ എത്രയാണോ അത്രയും മേശകളിലേക്ക് ഓരോ കൗണ്ടിംഗ് എജന്റിനെയും വയ്ക്കാം. വരണാധികാരിയുടെ മേശയ്ക്ക് സമീപം സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും വോട്ടെണ്ണല്‍ നിരീക്ഷിക്കാം. കൗണ്ടിംഗ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍ട്രോള്‍ യൂണിറ്റുകളാണ് ആദ്യം സ്ട്രോംഗ് റൂമില്‍ നിന്നെടുക്കുന്നത്. വോട്ടെണ്ണുന്നത് ഒന്നാം വാര്‍ഡ് മുതല്‍ ക്രമത്തിലായിരിക്കും. ഒരു ടേബിളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നീ ക്രമത്തിലാണ്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗതി ഇലക്ഷന്‍ കമ്മീഷനിലേക്ക് അറിയിക്കുന്നതിനുള്ള അപ്ലോഡിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ ‘ട്രെന്‍ഡ് ആപ്പി’ലൂടെ കഴിയും. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലേക്ക് ഡേറ്റ എന്‍ട്രികള്‍ക്ക് കമ്പ്യൂട്ടറുകളും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഉണ്ട്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫാറം 25 ല്‍ ഫലം തയാറാക്കുന്ന മുറയ്ക്കുതന്നെ ഓരോ ഗ്രാമ പഞ്ചായത്തിന്റെയും ഫലപ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി വിവിധ ഗ്രാമ പഞ്ചായത്ത് കൗണ്ടിംഗ് മേശകളില്‍ നിന്ന് ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിന്റെയും വോട്ടുകള്‍ ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും. ബ്ലോക്ക് വരണാധികാരികള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വോട്ട് കണക്ക് ശേഖരിച്ച് ജില്ലാ വരണാധികാരിക്ക് എത്തിച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡിവിഷനുകളുടെ ഫലപ്രഖ്യാപനം ജില്ലാ കളക്ടര്‍ നടത്തും. നഗരസഭകളില്‍ അതത് വരണാധികാരികള്‍ ഇപ്രകാരം ഫലപ്രഖ്യാപനം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....