വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു ; ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ സമ്മതിദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ഇലക്ഷന്‍ ഓഫീസും പത്തനംതിട്ട മേരാ യുവ ഭാരതും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു. എന്റെ ഇന്ത്യ എന്റെ വോട്ട് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ നിന്ന് നഗരസഭ ടൗണ്‍ ഹാളിലേക്കായിരുന്നു പദയാത്ര. പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നു ഉറപ്പാക്കി വോട്ടവകാശം കൃത്യമായി വിനിയോഗിക്കണം.

ജില്ലാ കളക്ടര്‍ വോട്ടര്‍ പ്രതിജ്ഞ ചൊല്ലി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ് അധ്യക്ഷത വഹിച്ചു. വോട്ടര്‍ ബോധവല്‍ക്കരണ പദയാത്രയുടെ ഫ്ളാഗ് ഓഫും ബീന എസ് ഹനീഫ് നിര്‍വഹിച്ചു. കോന്നി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഹമ്മദ് നവാസ്, മേരാ യുവ ഭാരത് പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി സെന്റ് തോമസ് കോളജ്, കോന്നി എം എന്‍ എസ് എസ് കോളജ്, കോന്നി വിഎന്‍എസ് കോളജ്, ചുട്ടിപ്പാറ സ്റ്റാസ് കോളജുകളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...