പുതിയ ക്യാമറക്കും ലെൻസുകൾക്കും തകരാര്‍ ; സോണി കമ്പനിയും ഡീലര്‍മാരും ചേര്‍ന്ന് 4,06,000 രൂപ നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പുതിയതായി വാങ്ങിയ സോണി ക്യാമറക്കും ലെൻസുകൾക്കും തകരാര്‍ വന്നതിനെത്തുടര്‍ന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സോണി കമ്പനിയും ഡീലര്‍മാരും ചേര്‍ന്ന് ക്യാമറയുടെ വിലയും നഷ്ടപരിഹാരവും നല്‍കുവാന്‍ വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ ബൈജു.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ  മാനേജിങ്ങ് ഡയറക്ടർ, തൃശൂർ കിഴക്കേകോട്ടയിലെ കലാ ക്യാമറ വേൾഡ് ഉടമ, തൃശൂർ കുരിയച്ചിറയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, എറണാകുളം വൈറ്റിലയിലെ മഡോണ കെയർ സെന്റർ ഉടമ എന്നിവര്‍ക്കെതിരെ വിധിയുണ്ടായത്.

പരാതിക്കാരനായ ബൈജു സോണി കമ്പനിയുടെ പുതിയ ക്യാമറയും ലെൻസുകളും വാങ്ങി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടയില്‍ ഫോക്കസ് ഔട്ട് ആകുന്ന തകരാർ തുടരെ അനുഭവപ്പെട്ടു. കൂടാതെ ക്യാമറയുടെ ബോഡിക്കും തകരാറുണ്ടായിരുന്നു. സർവ്വീസിന് നൽകുമ്പോൾ വളരെ വൈകിയാണ് തിരിച്ചുകിട്ടിയിരുന്നത്. ക്യാമറക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന തകരാറുകൾ വലിയ തലവേദനയായതോടെയാണ് തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതിക്കാരനായ ബൈജു ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ ശരിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഉല്പന്നത്തിന്റെ നിർമ്മാതാവായ സോണി കമ്പനി ഉല്പന്നത്തിന്റെ വിലയായ 3,66,000 രൂപയും, കലാ ക്യാമറ വേൾഡ്, ഏക്സസ് ഇലക്ട്രോണിക്സ്‌, മഡോണ കെയർ സെന്റര്‍ എന്നിവര്‍ ചേര്‍ന്ന് മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 85471 98263 / 0468 233 3033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...