എസ്ഐആർ ഹിയറിങ് : തീയതി നീട്ടണം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്ഐആർ ഹിയറിങ് തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ആവശ്യപ്പെട്ടു. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ ഹാജരാക്കാനുള്ള തീയതി ഈ മാസം 30ന് അവസാനിക്കുകയാണ്. എസ്ഐആർ ലിസ്റ്റിൽ നിന്നും പുറത്തായ 37 ലക്ഷം പേരിൽ പകുതിപേരുടെയും ഹിയറിങ് പൂർത്തിയായിട്ടില്ല. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ഹിയറിങ് പൂർത്തിയാക്കുക എന്നത് അപ്രായോഗികമാണ്. ഇത് ജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

തലമുറകളായി വോട്ട് ചെയ്തുകൊണ്ടിരുന്നവർ സാങ്കേതിക കാരണങ്ങളാൽ എസ്ഐആർ ലിസ്റ്റിൽ നിന്നും പുറത്താകുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്. അതിനാൽ മുഴുവൻ പൗരന്മാർക്കും സമ്മതിദാനാവകാശം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും മുഴുവൻ പൗരന്മാർക്കും ഹിയറിങ് പൂർത്തിയാകുന്നത് വരെ തീയതി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...