മല്ലപ്പള്ളി: കുന്നന്താനം ഗ്രാമത്തിന് രണ്ടാം ബാല്യവുമായി വയോദ്യാനങ്ങൾ ഒരുങ്ങുന്നു. സമൂഹത്തിൽ പുഷ്പ്പങ്ങളെ പോലെ ശോഭിക്കുക എന്ന സന്ദേശവുമായാണ് വയോദ്യാനം എന്ന പേരിൽ വാർദ്ധക്യ ക്ലബിനു തുടക്കമായത്. പാട്ടും കവിതയും സംവാദങ്ങളുമൊക്കെയായി വയോധ്യാനം സജീവമാകും. കുന്നന്താനം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലഭ്യമിടുന്നതെന്ന് സി പി ഐ എം ലോക്കൽ സെക്രട്ടറി എസ് വി സുബിൻ പറഞ്ഞു. ഡോ പി ജെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തമ്പി കോലത്ത് അധ്യക്ഷത വഹിച്ചു. സി സി തമ്പി, തമ്പി തോമസ്, ഷിനി കെ പിള്ള, ടി എൻ ശാന്തമ, ശശിധര പെരുമാൾ എന്നിവർ സംസാരിച്ചു. ഇനി എല്ലാ ആഴ്ചയും അംഗങ്ങളുടെ വീടുകളിൽ വയോദ്യാനം യോഗം ചേരും. വൃദ്ധരുടെ മാനസിക ആരോഗ്യം, ശാരീരിക പരിശോധനകൾ എന്നിവയും സംഘടിപ്പിക്കും.
കുന്നന്താനത്ത് വയോദ്യാനം പദ്ധതിക്ക് തുടക്കമായി
RECENT NEWS
Advertisment



























