വൈറ്റില മേൽപാലം തല്ലിപ്പൊളിച്ച് നീക്കണം ; മന്ത്രി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി. അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു.

റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്‌പോട്ടുകൾ വർദ്ധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും ആറോളം ബ്ലാക്ക് സ്‌പോട്ടുകൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി ഉൾപ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...